മകനെ തത്തയാക്കിയ മാന്ത്രികന്‍
പെട്ടെന്ന് മരിച്ചുപോയി.
ആരവനെ പൂര്‍വ സ്ഥിതിയിലാക്കും?
തത്തകള്‍ അവനെ കൂട്ടത്തില്‍ കൂട്ടുമോ?"
(ഇനിയെന്ത്?/കല്‍പ്പറ്റ നാരായണന്‍)
കൂട്ടത്തില്‍ കൂ

'ജീവിതത്തിന്റെ അവസാനപുറം നേരത്തെ വായിച്ച ഒരാള്‍ നമുക്കിടയില്‍ നന്നോ? 'എന്ന് പരിണാമം എന്ന കവിതയില്‍ കല്‍പ്പറ്റ ചോദിക്കുന്നു. യാതാര്ഥ്യത്തിനും ഭാവനയ്ക്കുമിടയില്‍ നിന്നു കവി കണ്ടെടുക്കുന്ന സത്യപ്രസ്ഥാവനകളാണു സമയപ്രഭുവിലെ മിക്ക കവിതകളും. ഇവ ഒരു മറുവായന ആവശ്യപ്പെടുന്നു. ജീവിതത്തെയും കാലത്തെയും മൂന്നാം കണ്ണിലൂടെ നോക്കുന്ന നോട്ടവുമാണിത്. ഒരു പ്രത്യേക സാമൂഹ്യ സന്ദര്‍ഭത്തെയോ അവസ്ഥയെയോ അതിന്റെ രാഷ്ട്രീയ ക്ലിപ്തതയോടെ സമീപിക്കുന്ന രചനാരീതിയെ അല്ല ഇതു.അത് കൊണ്ടു തന്നെ കവിയശ:പ്രാപ്തികളുടെ വിചാരണകോടതികളില് ഈ പ്രതി ഹാജരായിട്ടില്ല. കവിതയോട് ഇന്നുവരെ പുലര്‍ത്തിയിരുന്ന വിസ്വാസപ്രമാണങ്ങളെ സമയപ്രഭുവിലെ കവിതകള്‍ ഗൌനിക്കുന്നതെയില്ല. അവയ്ക്ക് നിയതാര്‍ഥത്തില് നിലക്കാന്‍ മനസ്സില്ല എന്ന മട്ടില്‍ ഭാഷയുടെ ഒരു അപാരം ആയി നിലകൊള്ളുകയാണ് ചെയ്യുന്നത്. ചലനാത്മകമായ ലോകത്തെ ചലനാത്മകമായ ഭാഷ കൊണ്ടു ഡോക്യുമെന്റ് ചെയ്യുന്ന പ്രക്രിയയാണ് കല്പ്പറ്റയ്ക്ക് കവിത.
അമൂര്‍ത്തം എന്ന് കരുതിപ്പോന്ന വൈകാരികതകളെ സമയപ്രഭുവിലെ കവിതകള്‍ അനായാസമായി ചേരുംപടി ചേര്‍ക്കുന്നു. കവിത കൊണ്ടു മാത്രം പൂരിപ്പിക്കപ്പെടുന്ന ജീവിതത്തിന്റെ ദ്വിത്വസന്ധികള്‍ ഇവിടെ കണ്ടുമുട്ടുന്നു. പറഞ്ഞുകേട്ടതിലും വായിച്ചറിഞ്ഞതിലും കവിഞ്ഞു ചില 'അധികച്ചുമതലകള്‍' ഈ കവിതകള്‍ നമ്മെ ഏല്‍പ്പിക്കുന്നു. കവിതയുടെ കേവലാസ്വദനത്തിനു അപ്പുറത്ത് അത് ചില ഉത്തരവാദിത്വങ്ങള്‍ കൂടി മുന്നോട്ടുവെയ്ക്കുന്നു. വാക്കിന്‍റെ വിനിമയവ്യവസ്ഥ തന്നെ ഇവിടെ അട്ടിമറിക്കപ്പെടുകയും കൂട്ടിചെര്‍ക്കപ്പെടുകയും ചെയ്യുന്നു. ഒരര്‍ഥവും കൂടുതലായി ഉല്പാദിപ്പിക്കുന്നില്ല എന്ന് തോന്നുന്ന കേവലവാചകങ്ങള്ക്ക് പോലും അപ്പോള്‍ കവിതയ്ടെ കമ്പനമുണ്ടാകുന്നുണ്ട്. അപരലോകങ്ങളിലേക്ക് വളരുന്ന തായ് വേരുകള്‍ ഓരോ വാക്കിലും അള്ളിപ്പിടിച്ചിരിക്കുന്നു.' ഒരു സങ്കേതത്തിലും സമയത്തിനെത്താന്‍ കഴിയാത്തതിനാല്‍ ഞാനെന്‍റെ വീടും ചുമന്നു നടക്കുന്നു' എന്ന ആമയുടെ ആത്മഗതം പോലെ ഓരോ കവിതയിലും അതിന്റെ പാര്‍പ്പിടവും അന്തരീക്ഷവും ആകശാവുമുണ്ട്.
അവനവ

ഓക്സിജന്‍ സിലിണ്ടര്‍ ഓഫാക്കി
നീക്കിവേയ്ക്കുന്നതുപോലെ
ഭാഷ ഓഫാക്കി വേര്‍പെടുത്തി
അയാളില്‍ നിന്നു നീക്കി വെച്ചിരിക്കണം "
എന്ന് സംസാരം എന്ന കവിതയിലെതുപോലെ ഭാഷ കവിതയുടെ ഏതാണ്ടെല്ലാ കോണുകളില്‍ നിന്നും ഉച്ചരിക്കപ്പെടുന്നു. കവിത ഭാഷയിലെ ചെറിയൊരു നീക്കുപോക്കാണെന്നും അത് ഓര്‍മ്മിപ്പിക്കുന്നു. രണ്ടു വാക്കുകള്‍ കൂട്ടി ചേര്‍ത്താല്‍ നക്ഷത്രമുണ്ടാകും എന്ന് പറയും പോലെ പ്രതീതികളെ പ്രത്യേക അനുപാതത്തില്‍ കവി സമന്വയിപ്പിക്കുന്നു.ചില ആകസ്മികതകള്‍ അതിനെ കവിതയെന്നു തോന്നിപ്പിക്കുന്നു. കാലഹരനപ്പെടാത്ത കവിതയുടെ അകം അങ്ങനെ കല്‍പ്പറ്റ കാത്തുവെയ്ക്കുന്നു. ദൈനംദിന പ്രതിസ്ന്ടികളുടെയോ ആഗോള രീഷ്ട്രീയത്തിന്റെയോ ചുക്കാന്‍ പിടിച്ചില്ലെങ്കിലും അവ ദേശകാലങ്ങളെ അതിവര്‍ത്തിച്ചു കൊണ്ടിരിക്കും. മനുഷ്യചേതനയോടു തന്നെ അതീവഗഹനമായി സംവദിക്കുന്ന 'സമയപ്രഭു' വരുംകാല വായനകള്‍ക്കുള്ള ഈടുവെയ്പ്പും കൂടിയാണ്.